ക്ലാപ്പന: അഴീക്കൽ ഫിഷിംഗ് ഹാർബർ തൊഴിലാളികളോടൊപ്പം ഓണസന്തോഷം പങ്കിടാൻ സി.ആർ.മഹേഷ് എം.എൽ.എ ഇന്നലെ വെളുപ്പിന് 5.30ന് എത്തി. 9 യൂണിയനുകളിലായി 330 തൊഴിലാളികളാണ് ഹാർബറിൽ ജോലി ചെയ്യുന്നത് എല്ലാവർക്കും ഓണസമ്മാനമായി ലുങ്കിയും തോർത്തും സി.ആർ.മഹേഷ് കൈമാറി. തൊഴിലാളി കോഡിനേഷൻ ചെയർമാൻ വിശ്വംഭരൻ ചടങ്ങിന് അദ്ധ്യക്ഷനായി. ചിറ്റുമൂല നാസർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് , ബി.എസ്. വിനോദ്, നീലി കുളം സദാനന്ദൻ, ആർ.രാജപ്രിയൻ, സുനിൽ കൈലാസം, ഷൈമ , ഡി. ചന്ദ്രബോസ്, ജയ മോൻ, ശാന്തകുമാർ, ഷീബാ ബാബു തുടങ്ങിയവർ സംസാരിച്ചു.