കൊല്ലം: മയ്യനാട് ആർ.സി.ബാങ്ക് @ 1000 കോടി പ്രോജക്ട് ഉദ്ഘാടനം പി.എസ്.സി മുൻ ചെയർമാൻ എം. ഗംഗാധരക്കുറുപ്പ് നിർവഹിച്ചു. 2024-25 സാമ്പത്തിക വർഷം കൈവരിച്ച 837 കോടിയുടെ ബിസിനസ് ഈ സാമ്പത്തിക വർഷം 1000 കോടിയാക്കാനുള്ള പദ്ധതിയാണ് മയ്യനാട്.ആർ.സി ബാങ്ക് @1000കോടി. ഇതിന്റെ ഭാഗമായി കേരളത്തിലെ പ്രാഥമിക ബാങ്കിംഗ് മേഖലയിൽ ആദ്യമായി സമ്പൂർണ ഇ ബാങ്കിംഗ് സംവിധാനവും ആരംഭിച്ചു. യോഗത്തിൽ ഭരണസമിതി അംഗം എ. ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് എ. മാധവൻപിള്ള അദ്ധ്യക്ഷത വഹിച്ചു ഭരണസമിതി അംഗം കെ.എസ്. ചന്ദ്രബാബു നന്ദി പറഞ്ഞു