ഓടനാവട്ടം: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. സബ് റീജിയണൽ ചെയർമാൻ ടി.കെ. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് വൈ.ജോൺ തെങ്ങുവിളയിൽ അദ്ധ്യക്ഷനായി. സമ്മേളനത്തിൽ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണവും നടന്നു. സതേൺ റീജിയൻ കോർഡിനേറ്റർ ഉമ്മൻ മാത്യു, വൈസ് പ്രസിഡന്റ് തങ്കച്ചൻ ചാമവിള, മുൻ പ്രസിഡന്റ് ജോൺസൺ, ഡോ.ജോർജ് തോമസ്, സെക്രട്ടറി സി. വൈ.സണ്ണി, ട്രഷറർ സാമൂൽകുട്ടി രക്ഷാധികാരി എം.കുഞ്ഞച്ചൻ, വിമൻസ് ഫോറം പ്രസിഡന്റ് ലിസി ജോൺ,സെക്രട്ടറി സുനിയാബാബു തുടങ്ങിയവർ സംസാരിച്ചു.