
ശൂരനാട്: ആലപ്പുഴയിൽ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് നാട്ടാനുള്ള കൊടിമരവും വഹിച്ചുള്ള ജാഥയ്ക്ക് ശൂരനാട്ട് നിന്ന് തുടക്കമായി. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ജാഥാ ക്യാപ്ടൻ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി.വസന്തകുമാറിന് കൊടിമരം കൈമാറി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ കെ.ശിവശങ്കരൻ നായർ അദ്ധ്യക്ഷനായി. സംഘാടക സമിതി കൺവീനർ ആർ.എസ്.അനിൽ സ്വാഗതം പറഞ്ഞു. കെ.ഗോപിക്കുട്ടൻ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തി. ജാഥാ വൈസ് ക്യാപ്ടൻ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ, ഡയറക്ടർ സി.പി.ഐ സംസ്ഥാന കൗൺസിലംഗം പി.കെ.മൂർത്തി, ജാഥാ അംഗങ്ങളായ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ.സജിലാൽ, സി.കെ.ആശ എം.എൽ.എ, സി.പി.ഐ ശൂരനാട് മണ്ഡലം സെക്രട്ടറി കെ.ദിലീപ്, കുന്നത്തൂർ മണ്ഡലം സെക്രട്ടറി അഡ്വ. സി.ജി ഗോപു കൃഷ്ണൻ എന്നിവർ സംസാരിച്ചു.