aseramam-
ചിദാനന്ദപുരി സ്വാമി ശ്രീരാമകൃഷ്ണ സേവാശ്രമവും വിവേകാനന്ദപ്രതിമയും സന്ദർശിച്ചപ്പോൾ

കൊല്ലം: പെരുമൺ വിവേകാനന്ദപുരം ശ്രീരാമകൃഷ്ണ സേവാശ്രമം മാർഗ്ഗദർശന മണ്ഡലം അദ്ധ്യക്ഷനും അദ്വൈതാശ്രമം കൊളത്തൂർ അദ്ധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി മഹാരാജ് സന്ദർശി​ച്ചു. ധർമ്മരക്ഷാ യാത്രയുടെ ഭാഗമായി സംബോധ് ഫൗണ്ടേഷൻ ആചാര്യൻ അദ്ധ്യാത്മാനന്ദ സ്വാമിയുടെ പെരുമൺ സംബോധാരണ്യത്തി​ലും അദ്ദേഹം സന്ദർശനം നടത്തി​. മേൽശാന്തി അനീഷ് പൂർണകുംഭം നൽകി​ സ്വാമിയെ സ്വീകരിച്ചു. സംബോധ് ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. കല്ലൂർ കൈലാസ്‌നാഥ്, ഉണ്ണിച്ചക്കം വീട്ടിൽ രഘുനാരായണൻ, കൊളത്തൂർ ആശ്രമം പി.ആർ.ഒ മുരളീധരൻപിള്ള, ആശ്രമം ട്രസ്റ്റി ടി​. ദിനേശൻ തുടങ്ങി​യവർ പങ്കെടുത്തു.