കൊല്ലം: പൊന്നോണ പൂവിളിക്കൊപ്പം ഓണം മെഗാ ഡിസ്കൗണ്ട് ഓഫറുമായി ശക്തി ഏജൻസീസ്. അഞ്ചാലുംമൂട്

ഗോദ്‌റേജ് ഇൻസ്പെയർ ഹബ്ബ്, കുരീപ്പുഴ ബൈപ്പാസ് റോഡ് ഹാവൽസ്- ലോയിഡ് ബ്രാൻഡ് ഷോപ്പി എന്നി​വി​ടങ്ങളി​ലാണ് ഓണം ഡിസ്കൗണ്ട് പൊടിപൊടിക്കുന്നത്.

വീട്ടാവശ്യത്തിനുള്ള എല്ലാ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരം ഒരു കുടക്കീഴിൽ ലഭ്യമാണ്. ടെലിവിഷൻ, മിക്സി​, തയ്യൽ മെഷീൻ, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്ററുകൾ, ഡിപ്രീസർ, സീലിംഗ് ഫാൻ, ടേബിൾഫാൻ, പെഡസ്ട്രിയൽ ഫാൻ, ഗ്യാസ് സ്റ്റൗ, ഇൻഡക്ഷൻ കുക്കർ, ഗ്രൈൻഡർ, പ്രഷർകുക്കർ, കുക്ക് വെയർ തുടങ്ങിയ ഇനങ്ങളൊക്കെ ഡിസ്കൗണ്ടോടെയും തവണ വ്യവസ്ഥയിലും ലഭി​ക്കും. എല്ലാ പ്രമുഖ ബ്രാൻഡുകളുടേയും എ.സി.യും കൂളറും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. ഗോദ്‌റെജ്, ലോയിഡ്, ഹിറ്റാച്ചി, ഹാവൽസ്, ഹോക്കിൻസ്, സൺ ഡയറക്ട് ഇൻവർട്ടറുകളായ വി-ഗാർഡ്, ലൂമിനസ് തുടങ്ങിയവയുടെ ജില്ലാതല ഡിസ്ട്രിബ്യൂട്ടറുമാണ് ശക്തി ഏജൻസീസ്.

എക്സ്ചേഞ്ച് സൗകര്യത്തോടൊപ്പം ഫ്രീ ഹോം ഡെലിവറിയുമുണ്ട്. ശക്തി ഏജൻസീസും ബജാജ്, എച്ച്.ഡി.ബി ഫിനാൻസും ചേർന്നൊരുക്കുന്ന ലോൺമേളയുമുണ്ട്. റിപോസ് മെത്ത ഒന്നു വാങ്ങുമ്പോൾ സ്മാർട്ട് ടി.വി സൗജന്യമായി ലഭിക്കും. മൂന്നുവർഷ വാറണ്ടി​യോടെയുള്ള ടെലിവിഷനുകൾ 'വലിയ സ്ക്രീൻ ഇനി കുറഞ്ഞ വിലയിൽ' എന്ന പ്രത്യേക സ്കീമിൽ വാങ്ങാം. ഗോദ്‌റേജ് അലമാരകൾക്ക് 20 ശതമാനം ഡി‌സ്കൗണ്ട് ലഭിക്കും. ഹാപ്പി ഓണം പദ്ധതി പ്രകാരം 2 മുതൽ 4 ലിറ്റർ വരെയുള്ള ചാക്‌സൺ അലൂമിനിയം പ്രഷർ കുക്കർ വാങ്ങുമ്പോൾ ഒരു ചാക്സൺ പുട്ട് മേക്കർ സമ്മാനമുണ്ട്. 5 മുതൽ 12 ലിറ്റർ വരെയുള്ള ഓരോ ചാക്‌സൺ അലൂമിനിയം പ്രഷർകുക്കറി​നൊപ്പം 3 ലിറ്റർ അലൂമിനിയം പ്രഷർ കുക്കർ സമ്മാനം. മികച്ച സർവ്വീസ് സൗകര്യങ്ങളുമുണ്ട്.