കൊല്ലം: യൂത്ത് കോൺഗ്രസ് തൃക്കോവിൽവട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാർഡ്, യൂണിറ്റ് കമ്മിറ്റികളുടെ പുനസംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. പേരയം നോർത്ത് വാർഡ് ജമാലിയ യൂണിറ്റ് പ്രസിഡന്റായി റാഷിദ് നവാസിനെ തിരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസ് തൃക്കോവിൽവെട്ടം മണ്ഡലം പ്രസിഡന്റ് ജയൻ തട്ടാർകോണം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എൽ. നിസാമുദ്ദീൻ, കോൺഗ്രസ് നേതാവ് നവാസ് റഷാദി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം.ദാസ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, ഒ.ബി. രാജേഷ്, ചേരികോണം സുധീർ, ഷംനാദ്, സുരേന്ദ്രൻ പിള്ള, തോപ്പിൽ റിയാസ്, യഹിയ, സജീവ് തുടങ്ങിയവർ നേതൃത്വം നൽകി