sd
കുരീപ്പുഴയിലെ ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കായി എസ്.എൻ കോളേജിലെ എൻ. എസ്.എസ് വിഭാഗം ഒരുക്കിയ ഓണാഘോഷ പരിപാടികൾ സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കായി കൊല്ലം ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുരീപ്പുഴ ശിശുക്ഷേമ സമിതിയിൽ നടന്ന ആഘോഷം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി അദ്ധ്യക്ഷയായി. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ബഹിയ ഫാത്തിമ ഓണസന്ദേശം നൽകി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി.ഷൈൻ ദേവ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. എസ്.വിദ്യ, വോളണ്ടിയർമാർ, ശിശുക്ഷേമസമിതി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. എസ്.എൻ കോളേജിലെ എൻ.എസ്.എസ് വോളണ്ടിയേഴ്‌സിന്റെയും ശിശുക്ഷേമസമിതിയിലെ കുട്ടികളുടെ വിവിധ കലാ-കായിക പരിപാടികളും അരങ്ങേറി.