cahew-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഷ്യൂ കോർപ്പറേഷനിലെ തൊഴിലാളികളും ജീവനക്കാരും ചേർന്ന് സ്വരൂപിച്ച ആറ് ലക്ഷം രൂപ കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ മുഖ്യമന്ത്രിക്ക് കൈമാറുന്നു

കൊല്ലം: കാഷ്യു കോർപ്പറേഷനിലെ തൊഴിലാളികളും ജീവനക്കാരും സ്വരൂപിച്ച 6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ കൈമാറി. വയനാട് ദുരിതബാധിതരെ സഹായിക്കാൻ വേണ്ടിയാണ് തുക കൈമാറിയത്. കൊവിഡ് മഹാമാരിയും പ്രകൃതിക്ഷോഭവുമെല്ലാം ഉണ്ടായ സന്ദർഭത്തിലും തൊഴിലാളികൾ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. ചെയർമാനോടൊപ്പം മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോൺ, ഡയറക്ടർ ബോർഡ് മെമ്പർമാരായ ജി.ബാബു, അഡ്വ. ശൂരനാട് എസ്. ശ്രീകുമാർ, കൊമേഴ്സ്യൽ മാനേജർ വി.ഷാജി, പേഴ്‌സണൽ മാനേജർ എസ്.അജിത്ത്, ഇന്റേണൽ ഓഡിറ്റ് ഓഫീസർ കെ.ടിന്റുമോൾ എന്നിവരും പങ്കെടുത്തു.