കൊല്ലം: വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് വാർഡുകളിലെ കിടപ്പ് രോഗികൾക്കാവശ്യമായ ഓണക്കിറ്റ് വിതരണം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. കരിങ്ങന്നൂരിൽ നടന്ന ഓണസാന്ത്വനം പരിപാടിയിൽ വെളിച്ചം ചാരിറ്റബിൾ പ്രസിഡന്റ് ജി.കെ. മുരുകേഷ് അദ്ധ്യക്ഷനായി. കവി കുരിപ്പുഴ ശ്രീകുമാർ, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കരിങ്ങന്നൂർ സുഷമ, വാർഡ് അംഗം കെ. ലിജി, പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ. നിർമ്മല, എസ്.വി. രവി, ജെ.കുഞ്ഞയ്യപ്പൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. വെളിച്ചം സെക്രട്ടറി എം.എം. ഹനീഫ സ്വാഗതവും ജോയിന്റ് സെക്രട്ടറി നെസിൻ ശ്രീകുമാർ നന്ദിയും പറഞ്ഞു.