എസ്.എൻ.ഡി.പി യോഗം മയ്യനാട് സെൻട്രൽ 6403-ാം നമ്പർ ശാഖ ഭരണസമിതിയംഗമായ കിഴക്കേ കൊപ്രാക്കൂട്ടിൽ ശ്രീജയന്റെ ഭാര്യ ആർ. ജയശ്രീയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള ഓണക്കിറ്റ് വിതരണം ശാഖ പ്രസിഡന്റ് രാജു കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു
മയ്യനാട്: എസ്.എൻ.ഡി.പി യോഗം മയ്യനാട് സെൻട്രൽ 6403-ാം നമ്പർ ശാഖ ഭരണസമിതിയംഗമായ കിഴക്കേ കൊപ്രാക്കൂട്ടിൽ ശ്രീജയന്റെ ഭാര്യ ആർ. ജയശ്രീയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്, ശാഖ അതിർത്തിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് രാജു കരുണാകരൻ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശിവകുമാരൻ, ഭരണ സമിതി അംഗങ്ങളായ ഷാജി, സുനിൽ, ഷാജു തുടങ്ങിയവർ നേതൃത്വം നൽകി.