കൊല്ലം: ഓയൂർ മാർത്തോമ പ്രൈവറ്റ് ഐ.ടി.ഐയിലെ വിദ്യാർത്ഥികൾ നടത്തിയ ബന്തിപ്പൂവ് കൃഷിയുടെ വിളവെടുപ്പ് നടന്നു. പ്രിൻസിപ്പൽ വൈ.തോമസുകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ണംങ്കോട് വാർഡ് മെമ്പർ ബിന്ദുലേഖ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അഞ്ജന, ഐ.ടി.ഐ മാനേജർ റവ.ഫാദർ ബിബിൻ വി.മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ സ്റ്റെല്ല സാബു, മറ്റ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 2025-26 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നതായി അധികൃതർ അറിയിച്ചു.