phot
എസ്.എൻ.ഡി.പി യോഗം 1771ാം നമ്പർ പത്തനാപുരം ശാഖയിൽ ജയന്തി ആഘോഷത്തിന്റെ മുന്നോടിയായി നടന്ന കായിക കലാമത്സരങ്ങളിൽ വിജയിച്ച കുട്ടിക്ക് യൂണിയൻ പ്രസിഡന്റ് ആദംകോട്, കെ.ഷാജി സമ്മാനം നൽകുന്നു.യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ നേതാക്കളായ റിജു വി.ആമ്പാടി, ബിനുസുരേന്ദ്രൻ തുടങ്ങിയവർ സമീപം

പത്തനാപുരം: എസ്.എൻ.ഡി.പിയോഗം പത്തനാപുരം യൂണിയനിലെ 1771-ാം നമ്പർ പത്തനാപുരം ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ മുന്നോടിയായി ഓണാഘോഷവും മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാ, കായിക പരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് ആദംകോട്കെ.ഷാജി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.വിജയഭാനു അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണംനടത്തി. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റും യൂണിയൻ കൗൺസിലറുമായ റിജു വി.ആമ്പാടി,യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനുസുരേന്ദ്രൻ, ശാഖ സെക്രട്ടറി അശോക് കുമാർ, വൈസ് പ്രസിഡന്റ് സുഭാഷ് ലാൽ, വനിത സംഘം ശാഖ സെക്രട്ടറി വസന്ത സതീശൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ പ്രസിഡന്റ് മത്സര വിജയികൾക്ക് സമ്മാന ദാനവും നടത്തി.