phot
നഗരസഭയിലെ 30-ാം ഡിവിഷനിൽ കൗൺസിലർ സിംലാലിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി, നെൽകൃഷികളുടെ വിളവെടുപ്പ് സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: നഗരസഭയിലെ 30-ാം ഡിവിഷനിൽ കൗൺസിലർ സിംലാലിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി, നെൽകൃഷികളുടെ വിളവെടുപ്പ് പൂർത്തിയായി. തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ചേർന്നാണ് കോഴിക്കോട് കോയിക്കൽ ബംഗ്ലാവിലെ രണ്ട് ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയത്.

ചെണ്ടുമല്ലി വിളവെടുപ്പ് സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൗൺസിലർ സിംലാൽ അദ്ധ്യക്ഷനായി. മുൻ കൗൺസിലർ ശോഭ ജഗദപ്പൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോപാർക്ക്, ശോഭന, കൗൺസിലർമാരായ സുഷ അലക്സ്, അക്ഷിത ആനന്ദ്, രമ്യ, എസ്. നീലു എന്നിവർ പങ്കെടുത്തു.