കൊട്ടാരക്കര : കെ.എസ്.എസ്.പി.യു കൊട്ടാരക്കര ടൗൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ , പെൻഷൻ ഭവനിൽ ഓണാഘോഷം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി.കൃഷ്ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ, മുൻ എം.എൽ. എ ഐഷാ പോറ്റി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി കൺവീനർ നീലേശ്വരം സദാശിവൻ ഓണസന്ദേശം നൽകി. മികച്ച കർഷകക്കുള്ള അവാർഡ് നേടിയ ശ്യാമളദേവിയെ ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി സി. രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം വല്ലം രാമകൃഷ്ണ പിള്ള,സി.ശശിധരൻ പിള്ള, എൻ.വിജയൻ, ടി. ഗോപാലകൃഷ്ണൻ, രാജശേഖരൻ ഉണ്ണിത്താൻ, സുധീന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്നുള്ള സംഗീത - കാവ്യാലാപന പരിപാടിയിൽ ശ്രീജയൻ, കെ.എൻ.വിജയൻ, താമരാക്ഷൻ, മണിരാജൻ, ആർ.എസ്. ബിന്ദു, സുധീഷ്, കൊട്ടാരക്കര കൃഷ്ണൻ കുട്ടി, ഷഫീക് സാഹിബ് എന്നിവർ പങ്കെടുത്തു.