പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടമണ്ണിൽ പിക് അപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 9.30ഓടെ ഇടമൺ ക്ഷേത്രത്തിന് സമീപമുള്ള വലിയ വളവിലാണ് അപകടമുണ്ടായത്. തെങ്കാശിയിൽ നിന്ന് പൂക്കളുമായി കൊല്ലത്തേക്ക് വരികയായിരുന്ന പിക്അപ്പ് വാൻ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്അപ്പ് വാൻ പാതയുടെ വശത്തേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.