കരുനാഗപ്പള്ളി: ബി.ഡി.ജെ.എസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് യോഗം ഉദ്ഘാടനം ചെയ്തു. മുഴുവൻ പഞ്ചായത്തുകളിലും പഞ്ചായത്ത് കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളും രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി രതീഷ് പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ: മണ്ഡലം പ്രസിഡന്റ്: ഡോ. കെ. രാജൻ കിടങ്ങിൽ, വൈസ് പ്രസിഡന്റ്: എ.കെ. ജയൻ (കെ.എസ്.പുരം),ജനറൽ സെക്രട്ടറി: ആർ. പ്രേമചന്ദ്രൻ (കാഞ്ഞിരക്കാട്ട്),ട്രഷറർ: ഗീത തത്ത്വമസി

കമ്മിറ്റി അംഗങ്ങൾ: ശശിധരൻ (തഴവ),സുദർശനൻ (തഴവ),വിജയൻ (നമ്പരുവികാല),സുനിൽ കുമാർ (കെ.എസ്.പുരം),മോഹനൻ (കെ.എസ്.പുരം),ബിനീഷ് (നമ്പരുവികാല),സനൽ എസ്. (ചെറിയഴീക്കൽ),ആദർശ് (ചെറിയഴീക്കൽ),ഗിരീഷ് കുമാർ (ആലുംകടവ്).