ചവറ: സർവീസ് സഹകരണ ബാങ്കും ഐ.ആർ.ഇയും സംയുക്തമായി പാലിയേറ്റീവ് രോഗികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു. മുൻ മന്ത്രി ഷിബു ബേബിജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ ജോൺ അദ്ധ്യക്ഷനായി. ഐ.ആർ.ഇ യൂണിറ്റ് ഹെഡ് ആൻഡ് ജനറൽ മാനേജർ എൻ.എസ്. അജിത്ത് മുഖ്യാതിഥിയായിരുന്നു.
ഐ.ആർ.ഇ മാനേജർമാരായ ഭക്തദർശൻ, അജി മേനോൻ, ചവറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.ഗീത, ഭരണസമിതി അംഗങ്ങളായ കെ.കെ.രഞ്ജൻ, എസ്. ഉണ്ണികൃഷ്ണപിള്ള, ആർ. വൈശാഖ്, വി.സുരേഷ്‌കുമാർ, ഇ. യോഹന്നാൻ, കെ.അംബിക, എം.നസീർ, രാജശേഖരൻപിള്ള, സിന്ധു റോസാനന്ദ്, സുനിത എന്നിവർ ചടങ്ങിൽ സംസാരിച്ചു.