തൊടിയൂർ: തൊടിയൂർ സർവീസ് സഹകരണ ബാങ്ക് അത്യാധുനിക സൗകര്യളോടു കുടിയ പുതിയ മന്ദിര നിർമ്മാണത്തിന് തുടക്കം കുറിച്ചു. 2 കോടി രൂപ ചെവലഴിച്ച് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്
ബാങ്ക് ഭരണസമിതി അംഗങ്ങൾ, മുൻ ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ, സഹകാരികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ബാങ്ക് പ്രസിഡന്റ് കെ.സി.രാജൻ
ശിലാസ്ഥാപനം നടത്തി .2026ൽ നിർമ്മാണം പൂർത്തിയാക്കി പുതിയ മന്ദിരത്തിൽ ബാങ്കിന്റെ പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ മുൻ പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രാണ് കെ.സി.രാജന് ശില കൈമാറിയത്. സെക്രട്ടറി എസ്.കെ.ശ്രീരംഗൻ ശിലാസ്ഥാപന ചടങ്ങുകൾക്ക് നേതൃത്വം നൽകി.