അഞ്ചൽ: എസ്.എൻ.ഡി.പി യോഗം പാലമുക്ക് ശാഖയ്ക്ക് ശാഖാ സെക്രട്ടറി സി.സുനിൽ ദാനമായി നൽകിയ വസ്തുവിന്റെ ആധാരം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി..കെ.സുന്ദരേശൻ ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് ശാഖയിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് സജി കാരായിക്കോണം അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സെക്രട്ടറി ആർ.ഹരിദാസ് മറ്റ് ശാഖാഭാരവാഹികൾ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.