കരുനാഗപ്പള്ളി: നബിദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഖുർആൻ പഠന വേദി 'ഹുബ്ബറസൂൽ' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഓച്ചിറ ടൗൺ മസ്ജിദ് ചീഫ് ഇമാം ഹാരിസ് മൗലവി റഷാദി പരിപാടി ഉദ്ഘാടനം ചെയ്തു.
കൊട്ടുകാട് അബ്ദുൽ സലാം മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. പഠന വേദി ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. താഹ മുസ്ലിയാർ, നാസർ പോച്ചയിൽ, നൗഷാദ് തേവറ, അമ്പുവിള ലത്തീഫ്, പി.എ.താഹ, സലാഹ് അമ്പുവിള, റഷീദ് പുതുവിട്, സുൽഫിക്കർ ചാലയ്യത്ത്, നാസർ അമ്പീത്തറ എന്നിവർ സംസാരിച്ചു.