കൊട്ടിയം: സ്വകാര്യ ബസ് തൊഴിലാളി കുടുംബങ്ങൾക്കും അവശതയനുഭവിക്കുന്നവർക്കും സഹായവുമായി കൊല്ലം കണ്ണനല്ലൂർ സ്വകാര്യ ബസ് കൂട്ടായ്മ.
കൊല്ലം കണ്ണനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാർ ചേർന്ന് രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ഒരു കൈത്താങ്ങ് പരിപാടി പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ ആൻഡ്രിക് ഗ്രോമിക് ഓണക്കിറ്റ് വിതരണം ചെയ്തു. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് അംഗം സജാദ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി നവാസ് പുത്തൻവീട്, നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് അബ്ദുൽ സമദ്, ഗ്രാമപഞ്ചായത്തംഗം അലിയാരുകുട്ടി എന്നിവർ സംസാരിച്ചു.