കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്റെ ആഭിമുഖ്യത്തിൽ നബിദിന സമ്മേളനം കരുനാഗപ്പള്ളി സെൻട്രൽ മസ്ജീദ് അങ്കണത്തിൽ നടന്നു. നബിദിന സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. തിരുവനന്നപുരം സെൻട്രൽ ജുമാ മസ്ജീദ് ചീഫ് ഇമാം നവാസ് മന്നാനി പനവൂർ നബിദിന സന്ദേശം നൽകി. സി.ആർ.മഹേഷ് എം.എൽ.എ, ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ, നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. തൊടിയൂർ മുഹമ്മദ്കുഞ്ഞ്മൗലവി, കെ.സി.രാജൻ, ടി.മനോഹൻ, അഡ്വ.കെ.പി.മുഹമ്മദ്, ഉവൈസ് അമാനിനദ് , വാഴേത്ത് ഇസ്മെയിൽ അബ്ദുൽ ലത്തീഫ്, എ.അബ്ദുൽ വാഹിദ് കുരുടന്റയ്യത്ത്, എം.അൻസാർ, സിയാദ് വലിയവീട്ടിൽ, മനാഫ് വടക്കുംന്തല, ഖലീലുദ്ദീൻ പൂയപ്പള്ളിൽ, അനീഷ്, ആദിനാട് നാസർ എന്നിവർ സംസാരിച്ചു. കരനാഗപ്പള്ളി ടൗൺ ജുമാ മസ്ജീദ് ഇമാം ഹാഫിള് മുഹമ്മദ് ഷാഹിദ് അൽഖാസിനി പ്രാർത്ഥന ചൊല്ലി. താലൂക്ക് ജമാഅത്ത് യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.കെ.എ.ജവാദ് സ്വാഗതവും ആദിനാട് നാസർ നന്ദിയും പറഞ്ഞു.