royari-
റോട്ടറി ക്ലബ്ബ് ഒഫ് ക്വയിലോൺ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പുവർ ഹോമിൽ നടന്ന ഓണക്കോടി വിതരണം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യുന്നു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ടീന ആന്റണി, ഡെപ്യൂട്ടി മേയർ എസ് ജയൻ തുടങ്ങിയവർ സമീപം

കൊല്ലം: ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന റോട്ടറി ക്ലബ്ബുകളുടെ പ്രവർത്തനം മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് മേയർ ഹണി ബെഞ്ചമിൻ പറഞ്ഞു. റോട്ടറി ക്ലബ്ബ് ഒഫ് ക്വയിലോൺ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പുവർ ഹോമിലെ അന്തേവാസികൾക്കും ജീവനക്കാർക്കും ഓണപ്പുടവ സമ്മാനിച്ചുകൊണ്ടുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മേയർ.

ക്ലബ്ബ് പ്രോജക്ട് ചെയർമാൻ ഹെൻറി ലോപ്പസ് അദ്ധ്യക്ഷത വഹി​ച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആന്റണി മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ എസ്. ജയൻ, ഡിവിഷൻ കൗൺസിലർ സജീവ് സോമൻ, റോട്ടറി റവന്യു ഡിസ്ട്രിക്ട് ഡയറക്ടർ ഷിബു രാഘവൻ, ഡിസ്ട്രിക്ട് സെക്രട്ടറി സലിം നാരായണൻ, അസിസ്റ്റന്റ് ഗവർണർ കെ ആർ ഹരീഷ്, ക്ലബ്ബ് സെക്രട്ടറി ഫ്രാൻസിസ് സ്റ്റീഫൻ, എസ് സുരേഷ് ബാബു, പുവർ ഹോം സെക്രട്ടറി ഡോ. ഡി. ശ്രീകുമാർ, സൂപ്രണ്ട് കെ. വത്സലൻ എന്നിവർ സംസാരിച്ചു. ക്ലബ്ബിനു വേണ്ടി സലിം നാരായണനാണ് വസ്ത്രങ്ങൾ സംഭാവനയായി നൽകിയത്.