lalji-
ലാലാജി ഗ്രന്ഥശാല സംഘ ടിപ്പിച്ച ഓണാഘോഷ പരിപാരിപാടികൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ലാലാജി ഗ്രന്ഥശാലയുടെ ഓണാഘോഷ പരിപാടികൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂറും അനുമോദന പ്രഭാഷണവും ആദരിക്കലും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഡോ. വള്ളിക്കാവ് മോഹൻദാസും നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്ക് ഓണക്കോടി നൽകി ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പ്രൊഫ.കെ.ആർ.നീലകണ്ഠപ്പിള്ള അദ്ധ്യക്ഷനായി. ജോ.സെക്രട്ടറി ഡോ.കെ.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അനിൽ പുത്തേടം,സംസ്ഥാന കമ്മറ്റി അംഗം ആർ.കെ.ദീപ,ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യുട്ടീവ് അംഗം ജയപ്രകാശ് മേനോൻ, താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി പി.കെ.ഗോപാലകൃഷ്ണൻ, വാർഡ് കൗൺസിലർ ഡോ.പി.മീന, വൈസ് പ്രസിഡന്റ് ജി. സുന്ദരേശൻ, ഭരണസമിതി അംഗം കോടിയാട്ട് രാമചന്ദ്രൻപിള്ള,വർഗീസ് മാത്യു കണ്ണാടിയിൽ, വസുമതി, ഫാത്തിമ താജുദീൻ, ഗംഗാദേവി, ലൈബ്രേറിയൻ ബി.സജീവ്കുമാർ തുടങ്ങിയവർ സംസാരിച്ചു .ഓണസദ്യ, വനിതാവേദി,റഫറൻസ് വിഭാഗം, ബാലവേദി തുടങ്ങിയവ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അത്തപ്പൂക്കള സൗഹൃദ മത്സരത്തിൽ ലാലാജി റഫറൻസ് വിഭാഗം ഒന്നാം സ്ഥാനവും ലാലാജി ബാലവേദി രണ്ടാം സ്ഥാനവും, വനിതാ വേദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.