കൊല്ലം: തിരുവോണനാളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിറ്റിയിലെ മുഴുവൻ പൊലീസുകാർക്കും ഓണസദ്യ ഒരുക്കി ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടർ ക്യാമ്പിലെ പോലീസുകാർ. വിഭവസമൃദ്ധമായ സദ്യയും പായസവും സേന അംഗങ്ങൾക്കായി തയ്യാറാക്കിയും അത്തപ്പൂക്കളം ഇട്ടും ഓണക്കളികൾ സംഘടിപ്പിച്ചും തിരുവോണം പൊലീസ് ആഘോഷിച്ചു. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എൽ. അനിൽകുമാർ നിർവഹിച്ചു.
സദ്യ ഒരുക്കിയ ക്യാമ്പ് ഫോളോവേഴ്സായ വിനോദ്, സുനിൽ,മധു, എന്നിവരെ ആദരിച്ചു. പള്ളിത്തോട്ടം സി.ഐ ഷെഫീഖ്,
ഡ്യൂട്ടി ഓഫീസർ ജയചന്ദ്രൻ, മെസ്സ് ഓഫീസർ ഹനീഷ്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജിജു സി.നായർ, സെക്രട്ടറി വിമൽ കുമാർ, സൊസൈറ്റി സെക്രട്ടറി ഷിനോദാസ്, ജില്ലാ ട്രഷറർ കണ്ണൻ, ഡി എച്ച് ക്യു യൂണിറ്റ് സെക്രട്ടറി വൈ. സാബു, പ്രസിഡന്റ് സജി,പോലീസ് ഓഫീസർമാരായ, അപ്പു, ബിനേഷ്, മുബാറക്ക്, ശരത്, എന്നിവർ നേതൃത്വം നൽകി.