കൊല്ലം: എസ്. അമൃത് നാലാമത് ഓർമ്മ ദിനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. ഹരി വി.നായർ, എ. മുസ്തഫ, അഡ്വ. ഗോപാലകൃഷ്ണപിള്ള, അഡ്വ. ബിനുകുമാർ, അനീഷ് വയ്യാനം, എ. അബ്ദുൽ അസീസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എസ്. അജിത് സ്വാഗതവും ലൈബ്രറി സെക്രട്ടറി ഗോപകുമാർ നന്ദിയും പറഞ്ഞു.