കുണ്ടറ: ചതിയ ദിനാഘോഷത്തിന്റെ ഭാഗമായി​ എസ്.എൻ.ഡി​.പി​ യോഗം കുണ്ടറ യൂണി​യൻ അങ്കണത്തി​ൽ ഇന്നു രാവി​ലെ 7.30ന് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ പതാക ഉയർത്തും. മൺറോത്തുരുത്ത് മേഖലയിലെ ശാഖകൾ സംയുക്തമായി സംഘടിപ്പിക്കുന്ന
ബൈക്ക് റാലിയും വിളംബര ഘോഷയാത്രയും രാവിലെ എട്ടി​ന് ഡോ. ജി​. ജയദേവൻ ഫ്ലാഗ് ഒഫ് ചെയ്യും. യൂണി​യൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. ഭാസി എന്നിവർ സംസാരി​ക്കും.