പരവൂർ: യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഒഫ് ഇന്ത്യ കൊല്ലം ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷ
ത്തോടനുബന്ധിച്ചു 26ന് നടക്കുന്ന പ്രതിഭാ സംഗമത്തിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ മികച്ച യൂത്ത് ക്ളബ്ബുകളെയും സന്നദ്ധ സംഘടനകളെയും റാങ്ക് ജേതാക്കളെയും പി.എച്ച്ഡി നേടിയവരെയും പ്രതിഭാ പുരസ്‌കാരം നൽകി
അനുമോദിക്കും. പരിഗണിക്കേണ്ട ക്ളബ്ബുകളും സന്നദ്ധ സംഘടനകളും കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ പ്രവർത്തന റിപ്പോർട്ടുകളും നിലവിലെ ഭാരവാഹികളുടെ പൂർണ മേൽവിലാസം ഉൾപ്പെടെയുള്ള അപേക്ഷയും 15നകം സമർപ്പി​ക്കണം. കഴിഞ്ഞ അദ്ധ്യയന വർഷം ഡിഗ്രി, പി.ജി തലങ്ങളിൽ റാങ്ക് കരസ്ഥമാക്കിയവരും ഒരു വർഷ കാലയളവിനുള്ളിൽ പി.എച്ച്ഡി നേടിയവരും സർട്ടിഫിക്കറ്റ്
കളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകണം. വി​ലാസം: നെടുങ്ങോലം രഘു, ചെയർമാൻ, യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഒഫ് ഇന്ത്യ,
കൊല്ലം ചാപ്റ്റർ, സിൽവർ ജൂബിലി സ്വാഗത സംഘം ഓഫീസ്, പരവൂർ.പി.ഒ കൊല്ലം-691301.
ഫോൺ: 9605585081.