klm
ഒ. മാധവൻ ഫൗണ്ടേഷന്റെ ഓണക്കി​റ്റ്, പച്ചക്കറി കിറ്റ് വിതരണോദ്ഘാടനം ജനറൽ സെക്രട്ടറി എം. മുകേഷ് എം.എൽ.എ നിർവ്വഹിക്കുന്നു

കൊല്ലം: ഓണാഘോഷത്തി​ന്റെ ഭാഗമായി​ ഒ. മാധവൻ ഫൗണ്ടേഷൻ 150 കുടുംബങ്ങൾക്ക് ഓണക്കി​റ്റും പച്ചക്കറി കിറ്റും വിതരണം ചെയ്യുന്നതി​ന്റെ ഉദ്ഘാടനം ജനറൽ സെക്രട്ടറി എം. മുകേഷ് എം.എൽ.എ നിർവഹിച്ചു. സി.പി.എം അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി കെ.ജി. ബിജു, വർക്കിംഗ് ചെയർമാൻ പി.കെ. സുധീർ, ജോയിന്റ് സെക്രട്ടറി ശ്രീധർലാൽ, വി. രാജ്കുമാർ, പ്രമോദ്കണ്ണൻ, എസ്.സുദേവ്, എം. മണികണ്ഠൻ, ആർ. വൈശാഖ്, നിസാർ, കണ്ണൻ, സന്തോഷ്, എസ്. സതീശൻ, വിമല സുപ്രിയാൻ, തുടങ്ങിയവർ നേതൃത്വം കൊടുത്തു. തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ഓണക്കോടിയും എം.എൽ.എ വിതരണം ചെയ്തു.