bbb
ആര്യങ്കാവ് ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ രാജവെമ്പാലയെ തെന്മല റാപ്പിഡ് റെസ്‌പോൺസ് ടീം പിടികൂടുന്നു

തെന്മല: കൊല്ലം തെന്മലയിലെ ആര്യങ്കാവ് ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ രാജവെമ്പാലയെ തെന്മല റാപ്പിഡ് റെസ്‌പോൺസ് ടീം പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജനങ്ങൾ ഭയത്തിലായതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

അപകടകാരിയായ രാജവെമ്പാലയെ ജനങ്ങൾക്ക് ഉപദ്രവമാകാത്ത രീതിയിൽ സുരക്ഷിതമായി മാറ്റുന്നതിൽ സംഘം വിജയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്.പ്രശാന്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി.രാധാകൃഷ്ണൻ, ഫോറസ്റ്റ് വാച്ചർമാരായ കലേഷ്, ശ്രീരാജ്, സജി യോഹന്നാൻ എന്നിവരടങ്ങിയ സംഘമാണ് പാമ്പിനെ പിടികൂടി ഉൾവനത്തിലേക്ക് മാറ്റിയത്. ഇവരുടെ സമയോചിതമായ ഇടപെടൽ വലിയ അപകടങ്ങൾ ഒഴിവാക്കി.