കൊട്ടാരക്കര: പാൽവാങ്ങാൻ പോയവഴിയിൽ കുഴഞ്ഞുവീണ്, പടിഞ്ഞാറ്റിൻകരയിൽ വാടകയ്ക്ക് താമസിക്കുന്ന രാജീവൻ പിള്ളയ്ക്ക് (70) പരിക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം. വീട്ടിലേക്ക് പാൽ വാങ്ങാനായിട്ടാണ് രാജീവൻ പിള്ള കൊട്ടാരക്കര ടൗണിലേക്ക് പോയത്. കുഴഞ്ഞു വീണതു കണ്ട് ഓടിക്കൂടിയവർ ഉടൻതന്നെ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. എന്നാൽ ബന്ധുക്കൾ വിവരമറിഞ്ഞിരുന്നില്ല. ഏറെ വൈകിയിട്ടും രാജീവൻ പിള്ളയെ കാണാതായതോടെ ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ആശുപത്രിയിൽ നിന്നുമുള്ള വി​വരം ലഭി​ച്ചത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായി​ ആശുപത്രി​ അധി​കൃതർ അറി​യി​ച്ചു.