photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ആസ്ഥാനത്ത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഗുരുദേവ പ്രതിമക്ക് മുന്നിൽ യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഭദ്രദീപം തെളിക്കുന്നു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ സമീപം.

കരുനാഗപ്പള്ളി: നാടെങ്ങും ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ഭക്തിനിർഭരവും പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ ആഘോഷിച്ചു. കരുനാഗപ്പള്ളി യൂണിയൻ ശാഖകൾ, സന്നദ്ധ സംഘടനകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ഗുരുമന്ദിരങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിപാടികൾ നടന്നത്.

കരുനാഗപ്പള്ളി യൂണിയൻ

എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ആസ്ഥാനത്ത് യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഗുരുദേവ പ്രതിമക്ക് മുന്നിൽ ഭദ്രദീപം തെളിയിച്ചതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രേമചന്ദ്രൻ കാഞ്ഞിരക്കാട്ട്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അംബികാദേവി, സെക്രട്ടറി മധുകുമാരി, ഗീതാബാബു തുടങ്ങിയവർ പങ്കെടുത്തു.

ഓച്ചിറ ശ്രീനാരായണ മഠം

ഗണപതിഹോമം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അന്നദാനം, ഗുരുഭാഗവത പാരായണം, ആത്മീയ പ്രഭാഷണം എന്നിവ നടന്നു.

കന്നേറ്റി ശ്രീനാരായണ ഗുരു പവലിയനിൽ

സി.ആർ.മഹേഷ് എം.എൽ.എ പതാക ഉയർത്തി.

68 ശാഖകളിൽ

ഗുരുദേവ ഭാഗവത പാരായണം, അന്നദാനം, ഘോഷയാത്രകൾ, ആത്മീയ പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിച്ചു.

അയണിവേലിക്കുളങ്ങര 417-ാം നമ്പർ ശാഖ

ദൈവദശക ആലാപനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

മണപ്പള്ളി വടക്ക് 4179-ാം നമ്പർ ശാഖ

യൂണിയൻ സെക്രട്ടറി എ. സോമരാജൻ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ബോർഡ് മെമ്പർ കെ.പി. രാജൻ ചികിത്സാ ധനസഹായ വിതരണം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി. രാജപ്പൻ അദ്ധ്യക്ഷനായി. ആർ. പ്രേമചന്ദ്രൻ, കള്ളേത്ത് ഗോപി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി വി. അനിൽകുമാർ സ്വാഗതവും വി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

തുറയിൽക്കുന്ന് 192-ാം നമ്പർ ശാഖ

രാത്രി നടന്ന ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ യൂണിയൻ സെക്രട്ടറി എ. സോമരാജൻ ആദരിച്ചു. നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായം വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ പോച്ചയിൽ നാസർ സമ്മാനദാനം നിർവഹിച്ചു. ചെയർമാൻ സിംലാൽ അദ്ധ്യക്ഷനായി. കൺവീനർ എസ്. സന്തോഷ്കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രസന്ന നന്ദിയും പറഞ്ഞു.

കോഴിക്കോട് 226-ാം നമ്പർ ശാഖ

ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് ശ്രീനാരായണ ജയന്തി ആഘോഷിച്ചത്.