photo-
എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ ഗുരുദേവ തിരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഗുരു കീർത്തി പുരസ്കാരം 2025ന്റെ വിതരണം മുൻ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഡോ.പി.കമലാസനൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : എസ്.എൻ. ഡി. പി യോഗം കുന്നത്തൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവ തിരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരു കീർത്തി പുരസ്കാരം 2025 വിതരണം ചെയ്തു. കുന്നത്തൂർ യൂണിയൻ മുൻ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഡോ.പി. കമലാസനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർമാരായ അഡ്വ.ഡി.സുധാകർ , അഡ്വ.സുഭാഷ് ചന്ദ്രബാബു, പ്രേം ഷാജി, നെടിയവിള സജീവൻ, അഖിൽ സിദ്ധാർത്ഥ് എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് റാം മനോജ് സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബികുമാർ നന്ദിയും പറഞ്ഞു. തുടർന്ന് യൂണിയനിലെ 38 ശാഖകളിലും ഗുരു തിരു ജയന്തിയാഘോഷങ്ങളുടെ ഭാഗമായി ഗുരു പ്രാത്ഥന ഗുരുഭാഗവത പാരായണം, ഗുരുപൂജ വമ്പിച്ച ഘോഷയാത്രകൾ സമ്മേളനങ്ങൾ എന്നിവ നടന്നു.