കൊല്ലം: ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ഗുരുദേവ ജയന്തി ആഘോഷം സംസ്ഥാന വക്താവ് കേണൽ ഡിന്നി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി അദ്ധ്യക്ഷത വഹിച്ചു. വിനോദ് ഇടവട്ടം, വെള്ളിമൺ ദിലീപ്, ബൈജു കൂനമ്പായിക്കുളം, ശശികല റാവു, സുഗന്ധി, വേണുഗോപാൽ, പ്രണവ് താമരക്കുളം, ശ്യാംചന്ദ്രൻ, സജിതാനന്ദ, എം. ഷൈൻ, സജു, സുരേഷ്, കൃഷ്ണകുമാർ, രഞ്ജിത സുനിൽ, ഉമേഷ്, രാജീവ് എന്നിവർ സംസാരിച്ചു.