കൊല്ലം: എസ്.എൻ.ഡി.പി യോഗം 1159-ാം നമ്പർ പുത്തൻകുളം ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര നടന്നു. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ശ്രീനാരായണഗുരു റിട്ട. ടീച്ചേഴ്സ് കൗൺസിൽ സംസ്ഥാന ചെയർമാൻ പ്രൊഫ. വി.എസ്. ലീ, ശാഖ പ്രസിഡന്റ് വി. ജോയി, സെക്രട്ടറി സി. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി. ബി.ബി. ഗോപകുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.