കൊല്ലം: ഗുരുദേവനും രവീന്ദ്രനാഥ ടാഗോറും തമ്മിലുള്ള ചരിത്ര പ്രസിദ്ധമായ കൂടിക്കാഴ്ച, മലബാർ കലാപകാലത്ത് ചാത്തൻ പുലയന്റെ കുടിലിൽ അഭയം തേടിയ സാവിത്രി, ശിവഗിരി തീർത്ഥാടനത്തിന്റെ അഷ്ടലക്ഷ്യങ്ങൾ ഇങ്ങനെ ഗുരുദർശനവും കേരളചരിത്രത്തിലെ നിർണായക സംഭവങ്ങളും മഹാജയന്തി ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങളായി നിറഞ്ഞു. നിരവധി ഗുരുദേവ രഥങ്ങൾ, ശിവഗിരിയിലെ മഹാസമാധി മന്ദിരം, മഹാഭാരത യുദ്ധം, ആദിപരാശക്തി, വിരാടം, വനദുർഗ്ഗ, രുദ്ര ഗണപതി തുടങ്ങിയ നിശ്ചല ദൃശ്യങ്ങൾ ഘോഷയാത്രയെ വർണാഭമാക്കി.