
പത്തനാപുരം: ഗാന്ധിഭവൻ കെയർ ഹോം ഫോർ മെൻ ആൻഡ് വുമെൻ വിഭാഗത്തിൽ കഴിഞ്ഞിരുന്ന മീരാൻ (85) നിര്യാതനായി. രോഗം ഭേദമായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടന്നിരുന്ന 21 അനാഥ രോഗികളെ സൂപ്രണ്ടിന്റെ ശുപാർശയിൽ ഏപ്രിലിൽ ഗാന്ധിഭവൻ ഏറ്റെടുത്തിരുന്നു. അതിലൊരാളാണ് മീരാൻ. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. വിവരം അറിയുന്നവർ ഗാന്ധിഭവനുമായി ബന്ധപ്പെടണം. ഫോൺ: 9605047000.