navodayam-
നീരാവിൽ നവോദയം ഗ്രന്ഥശാല കലാ കായിക സമിതിയുടെ ഓണാത്സവ സമാപന സമ്മേളനം ജി.ആർ.ഇന്ദുഗോപൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാല കലാ കായിക സമിതിയുടെ ചതുർദിന ഓണോത്സവം സമാപിച്ചു. സമാപന സമ്മേളനം ജി.ആർ. ഇന്ദുഗോപൻ ഉദ്‌ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.സജിനാഥ്‌, നവോദയം ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്. ബൈജു, സെക്രട്ടറി എസ്. നാസർ, വി.രാജേഷ് ബാബു, കെ.എസ്. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. കായിക കലാ സമിതി പ്രസിഡന്റ് കെ.എസ്. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്. ബൈജു ജി.ആർ.ഇന്ദുഗോപനെ പൊന്നാട അണിയിച്ചു.