puthoor-
പുത്തൂരിൽ ഗുരുധർമ്മപ്രചരണ സഭയുടെ നേതൃത്വത്തിൽ നടന്ന ഗുരുദേവ ജയന്തി ആഘോഷം

കൊല്ലം : ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരുധർമ്മപ്രചരണ സഭ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെയും പുത്തൂർ ടൗൺ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി പുത്തൂർ ഗുരു ചൈതന്യത്തിൽ നടന്നു. ജയന്തി ആഘോഷം ഗുരുധർമ്മപ്രചരണ സഭ, ശിവഗിരിമം ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ഡി.രഘുവരൻ അദ്ധ്യക്ഷനായി.ഡോ.എസ്. ഗുരുപ്രസാദ് ജയന്തി സന്ദേശം നല്കി. സമൂഹ പ്രാർത്ഥന, ജപം, ഗുരുപുഷ്പാഞ്‌ജലി ,മന്ത്രജപാർച്ചന, ഗുരുദേവ കൃതികളുടെ പാരായണം, ജയന്തി സന്ദേശ പ്രഭാഷണം എന്നിവ നടന്നു. എൻ. മുരളി കാരിക്കൽ, രാജേന്ദ്രൻ പവിത്രേശ്വരം,ടൗൺ യൂണിറ്റ് സെക്രട്ടറി എൻ.സുദേവൻ, കെ.പി.പ്രകാശ് കാരിക്കൽ, ഉദയ ശ്രീ ശോഭൻ,രാജേന്ദ്രൻ മൈലംകുളം, ലക്ഷ്മീ ഗീത, സാനന്ദ് തുടങ്ങിയവർ ജയന്തി ആഘോഷത്തിന് നേതൃത്വം നല്കി.

പുത്തൂരിൽ ഗുരുധർമ്മപ്രചരണ സഭയുടെ നേതൃത്വത്തിൽ നടന്ന ഗുരുദേവ ജയന്തി ആഘോഷം ശിവഗിരിമം ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ ഉദ്ഘാടനം ചെയ്യുന്നു