mahesh-
ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭയുടെ ഗുരുദേവജയന്തി ആഘോഷം

കരുനാഗപ്പള്ളി : ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 171-ാം തിരുജയന്തിദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഗുരു ധർമ്മ പ്രചരണസഭ ഹാളിൽ കൂടിയ ജയന്തി സമ്മേളനം സി. ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സഭ മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ.വിനോദ് അദ്ധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം ടി.കെ.സുധാകരൻ ജയന്തി സന്ദേശം നൽകി. ജില്ലാ സെക്രട്ടറി പന്മന സുന്ദരേശൻ, മാതൃവേദി പ്രസിഡന്റ് ലേഖാ ബാബുചന്ദ്രൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ പ്രസന്ന, മണ്ഡലം സെക്രട്ടറി ആർ.ഹരീഷ്, സജീവ് സൗപർണ്ണിക, ബി.എൻ.കനകൻ, വി. ചന്ദ്രാക്ഷൻ, രാജൻ ആലുംകടവ്, കെ.സുധാകരൻ, മോഹൻദാസ്, പള്ളിയിൽ ഗോപി, പി.ജി.ലക്ഷ്‌മണൻ, അമ്പിളി രാജേൻ, ലീലാ സോമരാജൻ, ശ്രീവിദ്യ, സുധ എന്നിവർ സംസാരിച്ചു. സഭയുടെ ഇരുപതോളം യൂണിറ്റുകൾ കേന്ദ്രീകരിച്ച് ജയന്തി സമ്മേളനങ്ങൾ, ഘോഷയാത്രകൾ, പ്രാർത്ഥനകൾ, പ്രഭാഷണം, ഭവനസന്ദർശനം എന്നിവ നടന്നു.