പത്തനാപുരം: പതിവുപോലെ തിരുവോണ നാളിൽ ഭാര്യ ബിന്ദു മേനോനുമൊത്ത് ഗാന്ധിഭവനിലെ കുടുംബാംഗങ്ങളോടൊപ്പം ഓണം ആഘോഷിക്കാൻ എത്തി മന്ത്രി കെ.ബി. ഗണേഷ്‌കുമാർ.
ഓണദിവസത്തെ മറ്റെല്ലാ തിരക്കുകളും പൊതുപരിപാടികളും മാറ്റിവെച്ചാണ് ഗാന്ധിഭവനിലെ 1500 ഓളം കുടുംബാഗങ്ങളുടെ സ്‌നേഹം ആസ്വദിച്ചും അവർക്കൊപ്പമിരുന്ന് ഓണസദ്യ കഴിച്ചും കുശലങ്ങൾ പറഞ്ഞ് ചിരിച്ചും ഊഞ്ഞാലാടിയുമാണ് മന്ത്രിയും ഭാര്യയും തങ്ങളുടെ തിരുവോണ നാളിൽ ഗാന്ധിഭവനിൽ സമയം ചെലവഴിച്ചത്.
ഓണത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഗാന്ധിഭവൻ സന്ദർശിച്ചവർക്ക് മന്ത്രി ഓണസന്ദേശം നൽകി.
ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ, ചെയർപേഴ്‌സൺ
ഷാഹിദാ കമാൽ, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, ജനറൽ ഡയറക്ടർ സന്തോഷ് ജി. നാഥ് തുടങ്ങിയവർ ഗാന്ധിഭവനിലെ ഓണവിരുന്നിന് നേതൃത്വം നൽകി.