കൊല്ലം : എസ്.എൻ.ഡി.പി യോഗം 565-ാം നമ്പർ എഴുകോൺ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. രാവിലെ ഗുരുദേവക്ഷേത്രത്തിൽ നടന്ന അഷ്ടാഭിഷേകത്തിനും പ്രത്യേക പൂജകൾക്കും സുരേഷ് ശാന്തി കാർമ്മികത്വം വഹിച്ചു. വൈകിട്ട് 5ന് ഗുരുദേവക്ഷേത്രത്തിൽ നടന്ന സമൂഹ പ്രാർത്ഥനയ്ക്ക് ശാഖാ പ്രസിഡന്റ് വി.മന്മദൻ ഭദ്രദീപം തെളിച്ചു. സമൂഹപ്രാർത്ഥനയ്ക്ക് സെക്രട്ടറി ടി.സജീവ്, വൈസ് പ്രസിഡന്റ് അനിൽ ശിവനാമം,ശാഖാ കമ്മിറ്റി അംഗങ്ങളായ പ്രസന്ന തമ്പി, രമാ ലാലി, രേണുക പ്രസാദ്, മഹിളാമണി, ശശിധരൻ, ബാബുരാജൻ, പ്രഭ്വിരാജ്, ശരത് ചന്ദ്രൻ, രൂപേഷ്, ശിവജി,ബിന്ദുഷാജി, പ്രേമചന്ദ്രൻ, ബീന, വസന്ത തുടങ്ങിയവർ നേതൃത്വം നൽകി.