photo
കോട്ടാത്തല പണയിൽ മരുതൂർ ജംഗ്ഷനിലെ ചില്ലാട്ടം ഓണാഘോഷ സാംസ്കാരിക സമ്മേളനം ചലച്ചിത്ര നടൻ സച്ചിൻ ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കോട്ടാത്തല പണയിൽ മരുതൂർ ജംഗ്ഷനിലെ 'ചില്ലാട്ടം' ഓണാഘോഷം ഹൃദ്യാനുഭവമായി. കലാ-കായിക-വിനോദ മത്സരങ്ങൾ നടന്നു. വൈകിട്ടുനടന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര നടൻ സച്ചിൻ ആനന്ദ് ഉദ്ഘാടനം ചെയ്തു. സ്മിതാ മോൾ അദ്ധ്യക്ഷത വഹിച്ചു. കോട്ടാത്തല ശ്രീകുമാർ, കോട്ടാത്തല മാധവൻ പിള്ള, പി.ആർ.ഗോപകുമാർ, സുനി.എൻ.രാജൻ, ആർ.ബിജു എന്നിവർ സംസാരിച്ചു. ദേശീയ പവർ ലിഫ്ടിംഗ് മെഡൽ ജേതാവ് വേണു മാധവൻ, ഇന്റർ നാഷണൽ ചെസ് റഫറി എസ്.ബിജുരാജ്, ചലച്ചിത്ര നടൻ അജീഷ് കൃഷ്ണ, നർത്തകനും നാടക നടനുമായ പ്രദീപ് നീലാംബരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാ പരിപാടികളും നടന്നു.