അഞ്ചൽ: ഇലക്ട്രിസിറ്റി ബോർ‌ഡിന്റെ വൈദ്യുതി വിതരണ മേഖലയിൽ ജോലി ചെയ്യുന്ന കരാറുകാരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ആനുകൂല്യങ്ങൾ അടിയന്തിരമായി നൽകാൻ നടപടി ഉണ്ടാകണമെന്നും കെ.എസ്.ഇ.ബി. കോൺട്രാക്ടേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. ഈ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഓണനാളിൽ പോലും പട്ടിണിയിലാണ്. മുൻ കാലങ്ങളിൽ കരാറുകാർക്ക് ഓണത്തിന് മുമ്പ് മുഴുവൻ ബില്ലുകളും പാസാക്കി നൽകിയിരുന്നു. എന്നാൽ ഇത്തവണ പാസായ ബില്ലുകൾ പോലും നൽകാൻ അധികൃതർ തയ്യാറായില്ല. ബില്ലുകൾ കിട്ടാത്തതുമൂലം തൊഴിലാളികൾക്ക് കൂലിനൽകാനും കഴി​ഞ്ഞി​ല്ല. ബോർഡിന്റെ ജീവനക്കാർക്ക് ഓണത്തിന് മുമ്പ്തന്നെ എല്ലാ ആനുകൂല്യങ്ങളും നൽകിയിട്ടും കരാറുകാരോട് പുറംതിരിഞ്ഞ സമീപനമാണ് സ്വീകരിച്ചത്. ഈ നയം തുടർന്ന ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് എ.ഗോപി, സെക്രട്ടറി മണി തിലകൻ എന്നിവർ പറഞ്ഞു.