guru-
കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിലെ അന്തേവാസികളോടൊപ്പം സംഘടിപ്പിച്ച ഗുരുദേവ ജയന്തി ചതയദിന -ഓണാഘോഷ പരിപാടികൾ നേതാജി നഗർ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: എഴുകോൺ നേതാജി നഗർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിലെ അന്തേവാസികളോടൊപ്പം ചതയദിന ഓണാഘോഷം സംഘടിപ്പിച്ചു.

അസോസിയേഷൻ പ്രസിഡന്റ് രംഗരാജൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്ഥാപക പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ശരണാലയത്തിനുള്ള സഹായ ഫണ്ട് ഗാന്ധിഭവൻ ശരണാലയ ഡയറക്ടർ പ്രസന്ന ഡേവിഡിന് കൈമാറി. അസോസിയേഷൻ സെക്രട്ടറി അനിരുദ്ധൻ ചതയദിന സന്ദേശം നൽകി.

മുൻ പ്രസിഡന്റുമാരായ ബാബുരാജൻ, പുഷ്പാങ്കദൻ, ട്രഷറർ മനോമോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ദീപക്, രാജേന്ദ്രൻ, അംഗങ്ങളായ സുധർമ, വിദ്യ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ശരണാലയം സൂപ്രണ്ട് ജെസി നന്ദി പറഞ്ഞു.