
കുന്നത്തൂർ: മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒരുക്കിയ അത്തപ്പൂക്കളത്തിന് താഴെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പൂക്കളാൽ എഴുതിയ സംഭവത്തിൽ സൈനികൻ ഉൾപ്പെടെ 27 ഭക്തർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ക്ഷേത്രനടയിൽ എത്തിയ സുരേഷ് ഗോപി പൂക്കളത്തിൽ സിന്ദൂരം ചാർത്തി. അവിടെനിന്ന് പ്രവർത്തകർക്ക് സിന്ദൂരം വിതരണം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമൻ, ജില്ലാ പ്രസിഡന്റ് രാജി പ്രസാദ്, പ്രഭാരി ടി.ആർ. അജിത് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.ആർ. അരുൺ, ആലഞ്ചേരി ജയചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് കുമാരി സച്ചു എന്നിവർ പങ്കെടുത്തു.