kunnathoor-
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് നൽകിയ സ്വീകരണം

കുന്നത്തൂർ: ഏറനാട് എക്സ്പ്രസ് ഉൾപ്പെടെ 17 ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതിനും റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയതിനും കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

സജീവ് പരിശവിള അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, വൈ.ഷാജഹാൻ, വർഗീസ് തരകൻ, സുധീർ ജേക്കബ്, കല്ലട ഗിരീഷ്, അഡ്വ.രഘുകുമാർ, സി.കെ.രവീന്ദ്രൻ, ദിനകർ കോട്ടക്കുഴി, അഡ്വ.നൗഷാദ്, വർഗീസ് തരകൻ, ലാലി ബാബു, ബി. സേതുലക്ഷ്മി, രവി മൈനാഗപ്പള്ളി, ജയജയപ്രകാശ് കെ.ജെ, ജയമോഹൻ, ഷിബു ഇബ്രാഹിം, ഷിബു ജോസഫ്, സദാശിവൻപിള്ള, പ്രസാദ് ജെ, ജോസ് ആന്റണി, നിഷാദ്, ഡോ.ബിജു, ദിലീപ് എന്നിവർ സംസാരിച്ചു.

7 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭ്യമാക്കിയത് എം.പിയുടെ ശ്രമഫലമായാണ്. സ്റ്റേഷന്റെ ആധുനികവത്കരണം, പ്ലാറ്റ്ഫോം നവീകരണം, ഷെൽട്ടറുകളുടെ അറ്റകുറ്റപ്പണി, ശൗചാലയങ്ങൾ, വെയിറ്റിംഗ് ഷെഡ്, പഴയ കെട്ടിടത്തിന്റെ പുനരുദ്ധാരണം, ഡിജിറ്റൽ അനൗൺസ്മെന്റ്, കോച്ച് പൊസിഷൻ ഡിസ്പ്ളേ യൂണിറ്റ്, കേറ്ററിംഗ് സ്റ്റാളുകൾ, ആവശ്യത്തിന് ഇരിപ്പിടങ്ങൾ, കുടിവെള്ളം, മാലിന്യ നിർമ്മാർജന സംവിധാനം, ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നവീകരണം, ലിഫ്റ്റ്, ദിശാ ബോർഡുകൾ, പ്ലാറ്റ്ഫോമുകളിൽ ലൈറ്റും ഫാനും എന്നിവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. മൂന്ന് മാസത്തിനുള്ളിൽ ടെണ്ടർ നടപടികൾ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.