കുണ്ടറ: മൺറോത്തുരുത്ത് മേഖലയിലെ ശാഖകളുടെ സംയുക്ത ജയന്തി ആഘോഷ റാലി കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി അദ്ധ്യക്ഷത വഹിച്ചു. 400ൽ പരം ശാഖ അംഗങ്ങൾ പങ്കെടുത്തു.
മതിലിൽ ശാഖയുടെ ജയന്തി സമ്മേളനവും ക്യാഷ് അവാർഡ്, സ്കോളർഷിപ്പ് വിതരണവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ലാൽ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറിമധു സ്വാഗതം പറഞ്ഞു.
മുളവന ശാഖയുടെ ജയന്തി സമ്മേളനം അഡ്വ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി മനോജ് സ്വാഗതം പറഞ്ഞു. നീരാവിൽ ശാഖ പ്രസിഡന്റ് സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി മോഹൻ സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പനയം, മുരുന്തൽ, ചെമ്മക്കാട് കണ്ടച്ചിറ, ചെമ്മക്കാട് പെരുമ്പുതാഴം, പെരുമ്പുഴ, പുനുക്കന്നൂർ, കാഞ്ഞാവെളി, വിജയവിലാസം ഉൾപ്പെടെയുള്ള 44 ശാഖകളിലും ഘോഷയാത്രകളും പൊതുസമ്മേളനങ്ങളും സ്കോളർഷിപ് വിതരണവും നടത്തി. ശാഖകളിൽ നടന്ന സമ്മേളനങ്ങളിൽ യൂണിയൻ ഭാരവാഹികളായ സിബു വൈഷ്ണവ്, എസ്. അനിൽകുമാർ, വി. സജീവ്, വി. ഹനീഷ്, പുഷ്പ പ്രതാപ്, തുളസീധരൻ, ലിബുമോൻ എന്നിവർ പങ്കെടുത്തു