xx
പത്തനാപുരം 'എൻ.എസ് എസ് ഗ്രൗണ്ടിൽ ആരംഭിച്ച പുഷ്പോത്സവം

കൊട്ടാരക്കര: പത്തനാപുരത്തിന്റെ ഓണത്തിന് മനോഹാരിതയേകി നടന്ന പുഷ്പോത്സവം ജനശ്രദ്ധ ആകർഷിക്കുന്നു. പത്തനാപുരം എൻ.എസ്.എസ് ഗ്രൗണ്ടിൽ നടക്കുന്ന പുഷ്പോത്സവവും ഓണം ഫെസ്റ്റും കാണാനായി ഗ്രാമങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് പുഷ്പങ്ങളും ചെടികളും കാഴ്ചക്കാർക്ക് അവിസ്മരണീയമായ അനുഭവമാണ് നൽകുന്നത്. പുഷ്പമേള കാണാനും ആഘോഷ പരിപാടികളിൽ പങ്കെടുക്കാനും കുട്ടികളും മുതിർന്നവരും ഒരുപോലെ എത്തുന്നു.

മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെയും താലൂക്കിലെ വിവിധ ഗ്രാമ പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് പുഷ്പമേളയും ഓണം ഫെസ്റ്റും സംഘടിപ്പിച്ചത്. വിശാലമായ ഗ്രൗണ്ടിൽ ക്രമീകരിച്ചിരിക്കുന്ന റൈഡുകൾ കുട്ടികളെ ആകർഷിക്കുന്നു. വിവിധ ഉത്പ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും മേളയിൽ ഒരുക്കിയിട്ടുണ്ട്.